ചെന്നൈ: തമിഴ്‌നാട്ടിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) കരട് പട്ടിക പ്രസിദ്ധീകരിച്ചു. തമിഴ്നാട്ടിലെ തീവ്ര വോ്‍ട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ഒരു കോടിയോളം വോട്ടർമാരെ നീക്കി. ഇത് ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ പ്രതികരിച്ചു. ശനിയാഴ്ച മുതൽ ബൂത്ത് തലത്തിൽ പാർട്ടി പരിശോധന നടത്തുമെന്ന് വ‍്യക്തമാക്കി.
ഒരു വോട്ടറെ എങ്കിലും അനർഹമായി ഒഴിവാക്കിയാൽ കോടതിയെ സമീപിക്കും എന്ന് ഡിഎംകെ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ നിന്നും 97.73 ലക്ഷം പേരുകളാണ് നീക്കം ചെയ്തത്. 66 ലക്ഷം പേരുടെ മേൽവിലാസം കണ്ടെത്താൻ സാധിച്ചില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് എംപി പി. ചിദംബരവും പറഞ്ഞു.
കരട് പട്ടികയില്‍ 5.43 കോടി വോട്ടര്‍മാരാണ് തമിഴ്‌നാട്ടിലുള്ളത്. 3.4 ലക്ഷം പേരുകള്‍ ഇരട്ട വോട്ടുള്ളവരും 66.44 ലക്ഷം പേര്‍ കണ്ടെത്താനാകാത്തവരുമാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കുന്നത്. അതേ സമയം കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും രംഗത്തെത്തി.