തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷിക്കാം

ഈ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് മുഖേന ഫീസിളവ് ആനുകൂല്യം ലഭിക്കും

Sep 27, 2025 - 17:20
Sep 27, 2025 - 17:20
 0
തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആന്റ് ജി.എസ്.ടി യൂസിംഗ് ടാലി, ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. 
 
എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് മുഖേന ഫീസിളവ് ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങൾക്ക്: http://lbscentre.kerala.gov.in/. ഫോൺ: 0471-2560333 / 9995005055.

What's Your Reaction?

like

dislike

love

funny

angry

sad

wow