ശ്രവണപരിമിതർക്കുള്ള ഡിഗ്രി കോഴ്‌സുകളിൽ പ്രവേശനം

ജൂൺ 17 നകം അപേക്ഷകൾ സമർപ്പിക്കണം

Jun 3, 2025 - 23:13
 0  9
ശ്രവണപരിമിതർക്കുള്ള ഡിഗ്രി കോഴ്‌സുകളിൽ പ്രവേശനം

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കേൾവിക്കുറവുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന ബി.എസ്.സി കംമ്പ്യൂട്ടർ സയൻസ് (എച്ച്.ഐ), ബി.കോം (എച്ച്.ഐ, ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (എച്ച്.ഐ) കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

കോഴ്‌സുകൾ കേരളാ യൂണിവേഴ്‌സിറ്റി അംഗീകൃതമാണ്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ജൂൺ 17 നകം അപേക്ഷകൾ സമർപ്പിക്കണം.

അപേക്ഷഫോറം, പ്രോസ്പെക്ടസ് എന്നിവ http://admissions.nish.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾ ഓൺലൈനിൽ അപേക്ഷിക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow