പ്രഭാസ് നായകനാകുന്ന 'ദ രാജാസാബ്' ഡിസംബർ 5 ന് ലോക വ്യാപകമായി തിയേറ്റർ റിലീസ് ചെയ്യും

2025 ഡിസംബർ 5 ന് ലോക വ്യാപകമായി ചിത്രം തിയേറ്റർ റിലീസ് ചെയ്യും. ടീസർ ജൂൺ 16 ന് പുറത്തിറങ്ങും

Jun 3, 2025 - 23:00
 0  13
പ്രഭാസ് നായകനാകുന്ന 'ദ രാജാസാബ്' ഡിസംബർ 5 ന് ലോക വ്യാപകമായി തിയേറ്റർ റിലീസ് ചെയ്യും

കൊച്ചി: പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രഭാസ് നായകനാകുന്ന 'ദ രാജാസാബി'ന്‍റെ റിലീസ് തീയതി അണിയറപ്രവർത്തകര്‍ പുറത്തു വിട്ടു. 2025 ഡിസംബർ 5 ന് ലോക വ്യാപകമായി ചിത്രം തിയേറ്റർ റിലീസ് ചെയ്യും. ടീസർ ജൂൺ 16 ന് പുറത്തിറങ്ങും.

ഒരു റിബൽ മാസ് ഫെസ്‌റ്റിവലിന് പ്രേക്ഷകർക്ക് ഡിസംബർ അഞ്ചിന് സാക്ഷ്യം വഹിക്കാൻ ആകുമെന്ന് സംവിധായകൻ ഉറപ്പുനൽകുന്നു. ക്രിസ്‌മസ് ഫെസ്‌റ്റിവൽ സീസൺ മുൻനിർത്തി പുറത്തിറങ്ങുന്ന ചിത്രം ബോക്‌സ് ഓഫീസിൽ ഒരു ചേഞ്ചർ ആകും എന്ന് തന്നെയാണ് പ്രതീക്ഷ.

വേറിട്ട സ്‌റ്റൈലിലും സ്വാഗിലും ഇതുവരെ കാണാത്ത വേഷപ്പകർച്ചയുമായാണ് പ്രഭാസ് രാജാസാബിൽ പ്രത്യക്ഷപ്പെടുക. പ്രേക്ഷകരെ രസിപ്പിക്കുന്ന അമാനുഷികതയും മിത്തുകളും സന്നിവേശിപ്പിച്ചുകൊണ്ടാണ് ചിത്രം കഥ പറയുന്നത്. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. ഒരല്പം ത്രില്ലറും ഹൊററും കുറച്ച് പ്രണയവും രാജാ സാബിനെ പ്രേക്ഷകപ്രിയമാക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

പൊങ്കൽ സമയത്ത് റിലീസ് ചെയ്‌ത രാജാസാബിൻ്റെ സ്പെഷൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രഭാസിന്‍റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ രാജാസാബ് മോഷൻ പോസ്റ്ററും ശ്രദ്ധേയമായി. ഫാമിലി എൻ്റർടെയ്‌നറായെത്തിയ പ്രതി റോജു പാണ്ഡഗെ, റൊമാൻ്റിക് കോമഡി ചിത്രമായ മഹാനുഭാവുഡു എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ രാജാ സാബ്.

What's Your Reaction?

like

dislike

love

funny

angry

sad

wow