കപ്പല്‍ അപകടം: നാല് ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചു
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് 1,000 രൂപയും ആറ് കിലോ അരി വീതവും ഓരോ കുടുംബത്തിനും ലഭിക്കും

തിരുവനന്തപുരം: കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് നാല് ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് 1,000 രൂപയും ആറ് കിലോ അരി വീതവും ഓരോ കുടുംബത്തിനും ലഭിക്കും.
ഇതിനായി സര്‍ക്കാര്‍ 10.55 കോടി രൂപ അനുവദിച്ചു. കപ്പലപകടം ഈ ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ സാരമായി ബാധിക്കുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി. 78,498 മത്സ്യത്തൊഴിലാളി കുടുംബങ്ങളും 27,020 മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങളും ഇടക്കാല ആശ്വാസത്തിന്റെ ഗുണഭോക്താക്കളാകും.
What's Your Reaction?






