യു എസ് വിമാനാപകടം; മരണം 18 ആയി
ആരെയും ജീവനോടെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

വാഷിങ്ടൺ: യുഎസിലെ വാഷിങ്ടൺ റിഗൻ നാഷണൽ എയർപോർട്ടിന് സമീപമുണ്ടായ വിമാനാപകടത്തിൽ 18 പേരുടെ മൃതദേഹം കണ്ടെടുത്തു. നദിയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. 64 പേരാണ് വിമാനത്തിലുണ്ടായിരുന്നു. ആരെയും ജീവനോടെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
രക്ഷാദൗത്യ സംഘമാണ് നദിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. 2009 ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇതെന്നാണ് സൂചന. യുഎസ് സമയം രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. വാഷിങ്ടണ്‍ നാഷണല്‍ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്.
What's Your Reaction?






