മുഖ്യമന്ത്രിയും മോഹൻലാലും ഒന്നിക്കുന്ന അഭിമുഖം, ടീസർ പുറത്ത്
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിക്കുന്ന ‘ഇരുവർ’ എന്ന അഭിമുഖത്തിന്റെ ടീസർ പുറത്ത്. സിനിമയെക്കുറിച്ചുള്ള ചോദ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്.
‘‘എന്റെ സുഹൃത്ത് രഹസ്യമായി പറഞ്ഞു, മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ രജനീകാന്തിന്റേതാണെന്ന്. അതും ആക്‌ഷൻ പടം’’– മോഹൻലാലിന്റെ ചോദ്യം. ‘‘ഞാൻ ആക്ഷൻ പടം ഇഷ്ടപ്പെടുന്നയാളാണ്’’–ചിരിയോടെ മുഖ്യമന്ത്രിയുടെ മറുപടി. ഏതെങ്കിലും സിനിമാ സീൻ യഥാർഥ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോ, സാധിച്ചിട്ടുണ്ടോ എന്നചോദ്യത്തിന് ‘‘അങ്ങനെ ശ്രമിക്കാറില്ല’’ എന്നു മുഖ്യമന്ത്രിയുടെ മറുപടി.
ജീവിതത്തിൽ എന്തിന്റെയെങ്കിലുംപേരിൽ പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറയുന്നുണ്ട്. എന്റെ സിനിമാ ഡയലോഗ് ഏതെങ്കിലും ഓർമയുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് ‘‘ അത് എന്തെല്ലാം... ദിനേശനും ദാസനും ഒക്കെ കിടക്കുകയല്ലേ’’ എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം എന്നു മോഹൻലാൽ പറയുന്നിടത്താണ് അഭിമുഖം അവസാനിക്കുന്നത്. അഭിമുഖം ഉടൻ സംപ്രേക്ഷണം ചെയ്യും.
What's Your Reaction?