വാല്‍പ്പാറ ദുരന്തം ;കണ്ണീരണിഞ്ഞ് അമ്പലപ്പറമ്പ് സ്‌കൂള്‍, അധ്യാപകരുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചു

Apr 18, 2026 - 12:06
Apr 18, 2026 - 12:06
 0
വാല്‍പ്പാറ ദുരന്തം ;കണ്ണീരണിഞ്ഞ് അമ്പലപ്പറമ്പ് സ്‌കൂള്‍, അധ്യാപകരുടെ ഭൗതികശരീരം  പൊതുദര്‍ശനത്തിന് വെച്ചു

മലപ്പുറം: വാൽപ്പാറ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും മുക്തമാവാതെ അമ്പലപ്പറമ്പ് ഗവ. ഹൈസ്കൂൾ മുറ്റം. വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ മരിച്ച അധ്യാപകർക്കും സഹപ്രവർത്തകർക്കും അന്ത്യോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് സ്കൂളിലേക്ക് ഒഴുകിയെത്തുന്നത്. പ്രിയപ്പെട്ട അധ്യാപകരെ ഒരുനോക്ക് കാണാൻ സ്കൂൾ യൂണിഫോമിലെത്തിയ വിദ്യാർത്ഥികളുടെ തേങ്ങൽ കണ്ടുനിന്നവരിലും നോവായി.

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, പാണക്കാട് സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങി പ്രമുഖർ സ്കൂളിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. സ്കൂളിലെ ഭൂരിഭാഗം അധ്യാപകരും അപകടത്തിൽപ്പെട്ടതോടെ വെറും മൂന്ന് അധ്യാപകർ മാത്രമാണ് ഇപ്പോൾ അവിടെ അവശേഷിക്കുന്നത്. ഉച്ചയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow