കെഎസ്ആര്‍ടിസിയില്‍ ഇനി 'വിമാനയാത്ര'; വന്ദേഭാരതിനെ വീഴ്ത്താന്‍ ബിസിനസ് ക്ലാസ് എത്തുന്നു

Apr 18, 2026 - 12:17
Apr 18, 2026 - 12:18
 0
കെഎസ്ആര്‍ടിസിയില്‍ ഇനി 'വിമാനയാത്ര';  വന്ദേഭാരതിനെ വീഴ്ത്താന്‍  ബിസിനസ് ക്ലാസ് എത്തുന്നു

കെഎസ്ആർടിസിയുടെ സ്വപ്ന പദ്ധതിയായ 'ബിസിനസ് ക്ലാസ്' ആഡംബര ബസുകൾ അടുത്തയാഴ്ച മുതൽ സർവീസ് ആരംഭിക്കുന്നു. വന്ദേഭാരത് ട്രെയിനുകൾക്ക് വെല്ലുവിളിയുയർത്തുന്ന വിധത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ ബസുകൾ നിരത്തിലിറങ്ങുന്നത്. യാത്രക്കാർക്ക് വിമാനയാത്രയ്ക്ക് സമാനമായ അനുഭവം നൽകുന്നതിനായി 'ബസ് ഹോസ്റ്റസ്' സേവനവും ഇതിലുണ്ടാകും.

രണ്ട് കോടി രൂപ വീതം വിലമതിക്കുന്ന രണ്ട് ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ശുചിമുറി, കഫെറ്റീരിയ, പാൻട്രി, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ബസിനുള്ളിൽ ലഭ്യമാകും. രാവിലെ 5.15-ന് തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് നിന്നും ഒരേസമയം സർവീസുകൾ ആരംഭിക്കും. രാവിലെ 10 മണിക്ക് മുൻപായി ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow