എന്‍ജിന്‍ റൂമില്‍ മറഞ്ഞിരുന്ന വിഷപ്പുക ;കടലില്‍ ബോട്ടിനുള്ളില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം
ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൊഴിലാളി മരിച്ചു. 'ആയിഷ' എന്ന ബോട്ടിലെ ജീവനക്കാരനായ ബംഗാൾ സ്വദേശി ഷഹദേബ് ദാസ് ആണ് മരിച്ചത്. കടലിൽ പത്ത് നോട്ടിക്കൽ മൈൽ അകലെ വെച്ച് ബോട്ടിന്റെ എൻജിൻ റൂമിലെ വെള്ളം പരിശോധിക്കാൻ പോയപ്പോഴാണ് നാല് തൊഴിലാളികൾക്ക് പെട്ടെന്ന് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്.
എൻജിൻ റൂമിൽ തങ്ങിനിന്ന പുകയോ വിഷവാതകമോ ശ്വസിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?