പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ചു; നടൻ വിനായകനെതിരെ കേസ്

Jul 9, 2026 - 22:15
Jul 9, 2026 - 22:15
 0
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ചു; നടൻ വിനായകനെതിരെ കേസ്

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ മാവേലിക്കര പൊലീസ് കേസെടുത്തു. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി.

മുംബൈയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെ തുടർന്നാണ് പരാതി നൽകിയത്.

തുടർന്ന് പരാതിക്കാരൻ ബാലാവകാശ കമ്മിഷനെ സമീപിച്ചു. ആലപ്പുഴയിൽ നടന്ന കമ്മിഷന്റെ സിറ്റിങ്ങിൽ വിഷയം പരിഗണിച്ച ശേഷം വിനായകനെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow