തലനാരിഴയ്ക്ക് ഒഴിവായി ദുരന്തം ;റണ്‍വേയില്‍ 'ഇടിച്ചിറങ്ങി' സുഖോയ്
പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടു. പതിവ് പരിശീലന പറക്കലിന് ശേഷം രാത്രി 10.25-ഓടെ തിരിച്ചിറങ്ങുന്നതിനിടെ വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായത്. റൺവേയിൽ വിമാനം ഇടിച്ചിറങ്ങിയതിനെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.
അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ സുരക്ഷിതരാണെന്നും മറ്റ് നാശനഷ്ടങ്ങളില്ലെന്നും വ്യോമസേന അറിയിച്ചു. റൺവേയിലെ തടസ്സങ്ങൾ നീക്കിയതോടെ വിമാനത്താവളം വീണ്ടും പ്രവർത്തനസജ്ജമായിട്ടുണ്ട്. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
What's Your Reaction?