വിഐപി പരിവേഷമില്ലാതെ ജയ് ഷായും ഗാംഗുലിയും; ഗാലറിയിൽ ആരാധകർക്കൊപ്പം മത്സരം കണ്ട് ക്രിക്കറ്റ് തലപ്പത്തുള്ളവർ
സാധാരണഗതിയിൽ വിഐപി ബോക്സിലിരുന്ന് മത്സരം കാണാറുള്ള ഐസിസി ചെയർമാൻ ജയ് ഷായും മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും ഗാലറിയിലിരിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്
അഹമ്മദാബാദ്: ഐപിഎൽ ആവേശം കൊടുമുടി കയറിനിൽക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആരാധകർക്കും ക്രിക്കറ്റ് ലോകത്തിനും അപ്രതീക്ഷിത കാഴ്ചയായി രണ്ട് വിഐപികൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള വാശിയേറിയ പോരാട്ടം കാണാൻ സാധാരണക്കാർക്കൊപ്പം ഗാലറിയിലിരുന്നാണ് പ്രമുഖർ മത്സരം വീക്ഷിച്ചത്.
സാധാരണഗതിയിൽ വിഐപി ബോക്സിലിരുന്ന് മത്സരം കാണാറുള്ള ഐസിസി ചെയർമാൻ ജയ് ഷായും മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും ഗാലറിയിലിരിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ക്രിക്കറ്റ് ഭരണരംഗത്തെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സാധാരണ കാണികൾക്കൊപ്പം തോളോട് തോൾ ചേർന്നിരുന്ന് കളി കാണുന്നത് വിഐപി സംസ്കാരത്തോടുള്ള വെല്ലുവിളിയാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
എന്നാൽ, ഈ നീക്കം തികച്ചും സ്വാഭാവികമല്ലെന്നും ബംഗാൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്നും ചിലർ വിമർശിക്കുന്നു. പശ്ചിമ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ഗാംഗുലിയുടെ സാന്നിധ്യം ഈ വാദത്തിന് ആക്കം കൂട്ടുന്നു.
What's Your Reaction?