ബില്‍ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയം;കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

Apr 18, 2026 - 14:00
Apr 18, 2026 - 14:00
 0
ബില്‍ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയം;കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ലോക്‌സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ജനാധിപത്യത്തെ തകർക്കാനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ദുർബലപ്പെടുത്താനുമുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയാണ് പ്രതിപക്ഷ ഐക്യത്തിലൂടെ തടയപ്പെട്ടതെന്ന് പ്രിയങ്ക പറഞ്ഞു. ബിൽ പരാജയപ്പെട്ടത് ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും അവർ കൂട്ടിച്ചേർത്തു.

മണ്ഡല പുനർനിർണ്ണയത്തിലൂടെ അധികാരം നിലനിർത്താനാണ് സർക്കാർ ശ്രമിച്ചതെന്നും, പരാജയപ്പെട്ടതോടെ മറ്റ് പാർട്ടികളെ സ്ത്രീവിരുദ്ധരായി ചിത്രീകരിക്കാനാണ് ഇനി അവർ ശ്രമിക്കുകയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. സർക്കാരിന്റെ നീക്കങ്ങൾ അന്താരാഷ്ട്ര സമ്മർദ്ദം മൂലമാണെന്നും ഭരണപക്ഷ നേതാക്കളുടെ മുഖത്ത് പരാജയഭീതി പ്രകടമാണെന്നും പ്രിയങ്ക പരിഹസിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow