വിജയദശമി ആഘോഷത്തിനിടെ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് പത്ത് മരണം

കൂടുതൽ പേർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്

Oct 2, 2025 - 21:44
Oct 2, 2025 - 21:44
 0
വിജയദശമി ആഘോഷത്തിനിടെ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് പത്ത് മരണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് പത്തുപേർ മരിച്ചു. ദുർഗ്ഗാ വിഗ്രഹ നിമഞ്ജനത്തിന് (വിഗ്രഹങ്ങൾ വെള്ളത്തിൽ ഒഴുക്കുന്ന ചടങ്ങ്) ശേഷം ആളുകൾ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൂടുതൽ പേർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ദുർഗ്ഗാ വിഗ്രഹ നിമഞ്ജന ചടങ്ങിനിടെയുണ്ടായ അപകടങ്ങൾ അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി 'എക്‌സി'ലൂടെ (പഴയ ട്വിറ്റർ) പ്രതികരിച്ചു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകാനും
പരിക്കേറ്റവർക്ക് അടുത്തുള്ള ആശുപത്രിയിൽ ഉചിതമായ ചികിത്സ നൽകാനും നിർദേശം നൽകി.

പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനും ദുഃഖിതരായ കുടുംബങ്ങൾക്ക് ശക്തി നൽകാനും ദുർഗ്ഗാദേവിയോട് പ്രാർഥിക്കുന്നതായും മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow