സജി ചെറിയാന്റേത് ക്രിമിനല്‍ ബുദ്ധി ;ഭാരമൊഴിഞ്ഞെന്ന് പറയുന്നവര്‍ ശിക്ഷ അനുഭവിക്കേണ്ടി വരും ,ജി. സുധാകരന്‍

Apr 18, 2026 - 14:11
Apr 18, 2026 - 14:12
 0
സജി ചെറിയാന്റേത് ക്രിമിനല്‍ ബുദ്ധി ;ഭാരമൊഴിഞ്ഞെന്ന് പറയുന്നവര്‍ ശിക്ഷ അനുഭവിക്കേണ്ടി വരും ,ജി. സുധാകരന്‍

സിപിഎം നേതാക്കളായ മന്ത്രി സജി ചെറിയാനും എച്ച്. സലാം എംഎൽഎയ്ക്കുമെതിരെ രൂക്ഷമായ മറുപടിയുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. തന്നെ പാർട്ടിയിൽ നിന്ന് പുറന്തള്ളാൻ ഇരുവരും കഴിഞ്ഞ അഞ്ചുവർഷമായി 'പൊളിറ്റിക്കൽ ക്രിമിനൽ ഗൂഢാലോചന' നടത്തുകയാണെന്ന് സുധാകരൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. താൻ ഒഴിഞ്ഞതോടെ പാർട്ടിയുടെ ഭാരം ഒഴിഞ്ഞുവെന്ന സജി ചെറിയാന്റെ പ്രസ്താവന ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെയും ഭാര്യയുടെയും സമ്പാദ്യം നിയമപരമായ വഴിയിലൂടെ ഉള്ളതാണെന്നും സ്വകാര്യത ഭരണഘടനാപരമായ അവകാശമാണെന്നും സുധാകരൻ വ്യക്തമാക്കി. പി. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ സജി ചെറിയാൻ തന്നെ കൂട്ടുപിടിക്കുന്നത് സ്വന്തം പങ്ക് വെളിപ്പെടുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം പരിഹസിച്ചു. മെയ് നാലിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ ഇവർക്ക് തിരിച്ചടി നേരിടുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow