നിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ

Apr 27, 2026 - 13:31
Apr 27, 2026 - 13:32
 0
നിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ. 'ജസ്റ്റിസ് ഫോർ നിതിൻ രാജ്' ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹർത്താലിന് വിവിധ പൗരസമൂഹങ്ങളും അറുപതോളം സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.

നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും ക്യാമ്പസ് പീഡനവുമാണ് മരണത്തിന് കാരണമായതെന്നുമാണ് ആക്ഷൻ കൗൺസിലിന്റെ ആരോപണം. വിവാദമായ ഈ സംഭവത്തിൽ കോളേജ് അധ്യാപകൻ ഡോ. എം.കെ. റാം ഉൾപ്പെടെയുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളും ഹർത്താൽ അനുകൂലികൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow