കൊല്ലത്ത് അരുംകൊല; അനിയൻ ചേട്ടനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കൊല്ലം ∙ ഇരവിപുരത്ത് അനിയൻ, ചേട്ടനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ കൊലപ്പെടുത്തിയത്. അനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. കെനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരാണെന്ന് പൊലീസ് പറയുന്നു.
What's Your Reaction?



