മുഖ്യമന്ത്രി ചർച്ചയിൽ വഴിത്തിരിവ്: കെ.സി. വേണുഗോപാൽ തിരുവനന്തപുരത്തേക്കില്ല; സാധ്യതകൾ മങ്ങുന്നു
തിരുവനന്തപുരം∙ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണ്ണായക ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇല്ലെന്ന വിവരം പുറത്തുവന്നു. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്ന വേണുഗോപാലിന്റെ സാധ്യതകൾ മങ്ങിയതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്, സൂര്യകാന്ത് ദസ്മാന എന്നിവരാണ് ഹൈക്കമാൻഡ് തീരുമാനവുമായി വിമാനത്തിലുള്ളത്. ഇന്ന് രാവിലെ രാഹുൽ ഗാന്ധിയുമായി കെ.സി. വേണുഗോപാൽ ഒരു മണിക്കൂറിലധികം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം കേരളത്തിലേക്കില്ലെന്ന് തീരുമാനിച്ചത് വലിയ രാഷ്ട്രീയ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. വിമാനം തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് തന്നെ ഉച്ചയ്ക്ക് 12 മണിയോടെ ഡൽഹിയിൽനിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
What's Your Reaction?