കനത്ത മഴ; വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി
വയനാട്: കനത്ത മഴയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ (ജൂലൈ 10) ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു.
ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. മഴ തുടരുമെന്ന സാഹചര്യത്തിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചത്.
അതേസമയം, നാളെ വയനാട് ജില്ലയിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
What's Your Reaction?



