പി.എസ്.സി പരീക്ഷ ക്രമക്കേട്; ഐജി എസ്. അജിത ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

Jul 9, 2026 - 22:38
Jul 9, 2026 - 22:38
 0
പി.എസ്.സി പരീക്ഷ ക്രമക്കേട്; ഐജി എസ്. അജിത ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേട് ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് സംസ്ഥാന പൊലീസ്. ഐജി എസ്. അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി റവാഡ ചന്ദ്രശേഖർ പുറത്തിറക്കി.

പി.എസ്.സി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കാനാണ് ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെ ചേർന്ന മന്ത്രിസഭായോഗമാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാൻ തീരുമാനിച്ചത്.

പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.പി. സക്കറിയ, ഡിവൈഎസ്.പി. അജയ് നാഥ് എന്നിവരും അംഗങ്ങളാണ്.

അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് പട്ടത്തുള്ള പി.എസ്.സി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ചെയർമാൻ എം.ആർ. ബൈജുവിന്റെ ഓഫീസിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് സുരക്ഷാ ജീവനക്കാരുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.

സംഘർഷത്തിൽ സെക്യൂരിറ്റി ജീവനക്കാരായ രാജേഷ്, അനിൽകുമാർ എന്നിവർക്ക് പരുക്കേറ്റു. പ്രതിഷേധം തടയുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന വിമർശനവും ഉയർന്നു. പ്രതിഷേധം ആരംഭിച്ച് അരമണിക്കൂറിന് ശേഷമാണ് മെഡിക്കൽ കോളജ് പൊലീസ് പി.എസ്.സി ആസ്ഥാനത്തെത്തിയത്. തുടർന്ന് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് പിൻവാങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow