പണിമുടക്കിൽ സംഘർഷം: നെടുമങ്ങാട് സ്കൂളില്‍ എട്ട് അധ്യാപകരെ പൂട്ടിയിട്ടു

ചങ്ങനാശേരിയിലെ ഹോട്ടലിന്റെ കസേരയും മേശയും പണിമുടക്ക് അനുകൂലികൾ അടിച്ചുതകർത്തു

Feb 12, 2026 - 17:50
Feb 12, 2026 - 17:50
 0
പണിമുടക്കിൽ സംഘർഷം: നെടുമങ്ങാട് സ്കൂളില്‍ എട്ട് അധ്യാപകരെ പൂട്ടിയിട്ടു

തിരുവനന്തപുരം: നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ട് അധ്യാപകരെ പൂട്ടിയിട്ടു, ചങ്ങനാശേരിയിലെ ഹോട്ടലിലെ കസേരയും മേശയും പണിമുടക്ക് അനുകൂലികൾ അടിച്ചുതകർത്തു: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിൽ അനിഷ്ട സംഭവങ്ങൾ.

ചങ്ങനാശേരിയിലെ ഹോട്ടലിന്റെ കസേരയും മേശയും പണിമുടക്ക് അനുകൂലികൾ അടിച്ചുതകർത്തു. ഭക്ഷണം കഴിക്കാനെത്തിയ ആളുകളെ ഇറക്കിവിട്ടു. സി.ഐ.ടി.യു പ്രവർത്തകർ കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരെയും വിദ്യാർഥികളെയും പുറത്താക്കി. ദേശീയ പണിമുടക്ക് കോഴിക്കോട് ജില്ലയിൽ പൂർണമാണ്. കടമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. കേരളത്തിൽ ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണ നിലയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow