തിരുവനന്തപുരം ജാഗ്രതയിൽ; അതിശക്ത മഴയും കാറ്റും, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ തിരുവനന്തപുരം ജില്ലയ്ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നാണ് പ്രവചനം. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിലെയും മലയോര മേഖലയിലെയും താമസക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ സംവിധാനങ്ങളും ജാഗ്രതയോടെ രംഗത്തുണ്ട്.
What's Your Reaction?



