ശബരിമല നട ഇന്ന് അടയ്ക്കും

ഡിസംബർ 30ന് തുറക്കും

Dec 27, 2025 - 19:20
Dec 27, 2025 - 19:20
 0
ശബരിമല നട ഇന്ന് അടയ്ക്കും
തിരുവനന്തപുരം: 30 ലക്ഷത്തിലേറെ ഭക്തർക്ക് ദർശനസായൂജ്യമൊരുക്കി ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം. മണ്ഡലപൂജ  ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശനിയാഴ്ച രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടന്നു. രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടയ്ക്കും. 
 
മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട വീണ്ടും തുറക്കും. ജനുവരി 14-നാണ് പ്രസിദ്ധമായ മകരവിളക്ക്. ഇത്തവണ മണ്ഡലകാലത്ത് എത്തിയ തീർഥാടകരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തി. ഈ വർഷം 30.01 ലക്ഷം പേരാണ് സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ വർഷം 32.49 ലക്ഷം പേർ സന്ദര്‍ശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow