ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി 

ഇന്ന് രാവിലെ 11 മണിയോടെയാണ് സുഹാൻ എന്ന കുട്ടിയെ കാണാതായത്

Dec 27, 2025 - 17:53
Dec 27, 2025 - 17:53
 0
ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി 

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് നിന്നാണ് കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സുഹാൻ എന്ന കുട്ടിയെ കാണാതായത്. ചിറ്റൂർ പോലീസിൻ്റെ നേതൃത്വത്തിൽ കുട്ടിക്കായി വ്യാപക തെരച്ചിൽ നടക്കുന്നുണ്ട്. വീട്ടുപരിസരത്തുള്ള ജലാശയങ്ങളിലും തെരച്ചില്‍ നടത്തുന്നുണ്ട്. കുട്ടികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കുട്ടി ഇറങ്ങി പോയതെന്നാണ് വീട്ടുകാരുടെ സംശയം.

What's Your Reaction?

like

dislike

love

funny

angry

sad

wow