പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു

ശാന്തി കവാടത്തിൽ വെച്ച് സംസ്‌കാരം നടന്നു

Dec 27, 2025 - 21:02
Dec 27, 2025 - 21:02
 0
പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു.  72 വയസായിരുന്നു. തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ വസതിയായ ‘പ്രേം വില്ല’യിലായിരുന്നു അന്ത്യം. വീട്ടിലെ പൊതുദർശനത്തിന് ശേഷം ശാന്തി കവാടത്തിൽ വെച്ച് സംസ്‌കാരം നടന്നു.
 
 ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളുടെ കലാസംവിധാനം നിർവഹിച്ച ചലച്ചിത്രകാരനാണ് അദ്ദേഹം. ജിജോ പുന്നൂസിന്‍റെ സംവിധാനത്തില്‍ 1982 ല്‍ പുറത്തെത്തിയ മലയാളത്തിലെ ആദ്യ 70 എംഎം ചിത്രം പടയോട്ടത്തിൽ കോസ്റ്റ്യൂം ഡിസൈനറായാണ് സിനിമയില്‍ ശേഖറിന്‍റെ തുടക്കം.
 
മൈ ഡിയർ കുട്ടച്ചാത്തൻ, നോക്കാത്തദൂരത്ത് കണ്ണും നട്ട്, ചാണക്യന്‍, ഒന്നുമുതല്‍ പൂജ്യംവരെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. റിട്ട. അധ്യാപിക ജയന്തി ശേഖറാണ് ഭാര്യ. 

What's Your Reaction?

like

dislike

love

funny

angry

sad

wow