ശാന്തിവിള ദിനേശിനെതിരേ പരാതി നൽകി സാന്ദ്ര തോമസ്
സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്

കൊച്ചി: സംവിധായകരായ ശാന്തിവിള ദിനേശ് ജോസ് തോമസ് എന്നിവർക്കെതിരേ പരാതി നൽകി നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. ഫോട്ടൊ ദുരുപയോഗം ചെയ്ത് വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് യൂട്യൂബിലൂടെ അപമാനിച്ചുവെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളാണ് ശാന്തിവിള ദിനേശും ജോസ് തോമസും.
What's Your Reaction?






