ബി ബി സിയ്ക്ക് 3.44 കോടി രൂപ പിഴ ചുമത്തി ഇ ഡി

2023 ൽ എടുത്ത കേസിലാണ് നടപടി. 

Feb 22, 2025 - 10:28
Feb 22, 2025 - 10:28
 0  4
ബി ബി സിയ്ക്ക് 3.44 കോടി രൂപ പിഴ ചുമത്തി ഇ ഡി

ഡൽഹി: വിദേശമാധ്യമസ്ഥാപനമായ ബി ബി സിയ്ക്ക് 3.44 കോടി രൂപ പിഴ ചുമത്തി ഇ ഡി. വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘനത്തിനാണ് നടപടി.  ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്നും ഇഡി വ്യക്തമാക്കി.

ന്ന് ഡയറക്ടർമാർക്ക് 1. 15 കോടി രൂപ പിഴയും വിധിച്ചു. ബി ബി സി ഡയറക്ടര്‍മാരായ ഗൈല്‍സ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കല്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്കാണ് പിഴ. 2023 ൽ എടുത്ത കേസിലാണ് നടപടി. 

മാത്രമല്ല 2021 ഒക്ടോബർ 15 മുതൽ പിഴയൊടുക്കുന്നത് വരെ പ്രതിദിനം 5000 രൂപ നൽകണമെന്നും നിർദ്ദേശം. നേരത്തെ ആദായനികുതി വകുപ്പും ബിബിസിയുടെ ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow