പാലക്കാട്: തന്‍റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ചെന്താമരയുടെ കൊലവിളി. തനിക്കെതിരേ തന്‍റെ ഭാര‍്യ മൊഴി നൽകിയിട്ടുണ്ടെങ്കിൽ അവരുടെ ജീവിതവും ഇല്ലാതാക്കുമെന്നും ചെന്താമര പറഞ്ഞു.
തനിക്കെതിരെ നിൽക്കുന്നത് ആരെന്ന് അറിഞ്ഞാൽ അവരെ ഇല്ലാതാക്കുമെന്നാണ് ചെന്താമര പറഞ്ഞത്. കേസിലെ വിചാരണ നടപടികൾ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് ഭാര്യ ചെന്താമരയ്‌ക്കെതിരെ പാലക്കാട് കോടതിയിൽ മൊഴി നൽകിയത്. ഇതേ തുടർന്നാണ് ചെന്താമര കൊലവിളി നടത്തിയത്.
കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും ചെന്താമര വെട്ടിക്കൊന്നത്. വീടിനുമുന്നിലിട്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു.