ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 15 പേർ മരിച്ചുവെന്ന് റിപ്പോർട്ട്. 50ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത മഴയ്ക്കു പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
കിഷ്ത്വാറിലെ ചൊസിതി മേഖലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് ഉച്ച കഴിഞ്ഞുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു.
അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ അനുശോചനം രേഖപ്പെടുത്തി. മലയോരത്തുള്ള ഗ്രാമത്തിലെ വീടുകളിൽ പലതും മിന്നൽ പ്രളയത്തിൽ ഒലിച്ചു പോയതായി ഡപ്യൂട്ടി കമ്മിഷണർ പങ്കജ് കുമാർ ശർമ പറയുന്നു. എൻ ഡി ആർ എഫ്,എസ് ഡി ആർ എഫ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്. മചൈൽ മാതാ തീർഥാടനം താത്കാലികമായി നിർത്തിവച്ചു. തീര്‍ത്ഥാടകരെ ഒഴിപ്പിക്കുക്കുകയാണ്.