ജൂനിയർ ബൈസൈക്കിൾ മേയറായി പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനാമിക അജിത്

ജൂനിയർ ബൈസൈക്കിൾ മേയർ ഉള്ള പട്ടികയിൽ തിരുവനന്തപുരം ലോകത്തിലെ ഒൻപതാമത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും നഗരമായി ഇടം നേടി

Aug 13, 2025 - 21:56
 0
ജൂനിയർ ബൈസൈക്കിൾ മേയറായി പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനാമിക അജിത്

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ അഭിമാനമായി പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ +1 വിദ്യാർത്ഥിനിയായ അനാമിക അജിത് 2025 ലെ ജൂനിയർ ബൈസൈക്കിൾ മേയർ (JBM) ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ജൂനിയർ ബൈസൈക്കിൾ മേയർ ഉള്ള പട്ടികയിൽ തിരുവനന്തപുരം ലോകത്തിലെ ഒൻപതാമത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും നഗരമായി ഇടം നേടി.

വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത് മാനവീയം വീഥിയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രഖ്യാപനം നടത്തി. ചടങ്ങിൽ പദ്മശ്രീ ഡോ. വി. ആദിമൂർത്തി (അന്താരാഷ്ട്ര ബഹിരാകാശ ശാസ്ത്രജ്ഞൻ), വിജയലക്ഷ്മി പി.വി. (സൂപ്രണ്ട്, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം), എസ്. എസ്. സുധീഷ് കുമാർ (പ്രസിഡന്റ്, കേരള സൈക്ലിംഗ് അസോസിയേഷൻ), വിനോദ് കുമാർ (ട്രഷറർ, കേരള സൈക്ലിംഗ് അസോസിയേഷൻ), മാധൂർ ബി. (മുൻ ജൂനിയർ ബൈസൈക്കിൾ മേയർ) എന്നിവർ പ്രസംഗിച്ചു.

പ്രമുഖർ അനാമികയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. സുസ്ഥിര ഗതാഗതത്തിനും ഹരിത ഭാവിക്കുമായി സൈക്ലിംഗിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. കേരള സൈക്ലിംഗ് അസോസിയേഷൻ നൽകിയ പിന്തുണയും മുൻ ജൂനിയർ ബൈസൈക്കിൾ മേയർമാരുടെ പ്രചോദനാത്മക യാത്രയും ചടങ്ങിൽ ഓർമ്മപ്പെടുത്തി.

ജൂനിയർ ബൈസൈക്കിൾ മേയർ പ്രോഗ്രാം ആംസ്റ്റർഡാമിൽ ആസ്ഥാനം ഉള്ള സാമൂഹിക സംരംഭമായ ബി.വൈ.സി.എസ് ( BYCS) ന്റെ ബൈസൈക്കിൾ മേയർ നെറ്റ്‌വർക്കിന്റെ ഭാഗമാണ്. '50 ബൈ 30' എന്ന ലക്ഷ്യത്തോടെ 2030 ഓടെ നഗര യാത്രകളിൽ 50% സൈക്ലിംഗ് വഴി നടത്തുക എന്നതാണ് BYCS-ന്റെ ദൗത്യം. ഇന്ത്യയിൽ, ഈ പദ്ധതി ബൈസൈക്കിൾ മേയർ ട്രിവാൻഡ്രം മുഖാന്തിരമാണ് നടപ്പാക്കുന്നത്.

ചടങ്ങ് ഇൻഡസ് സൈക്ലിംഗ് എംബസിയും ഷീ സൈക്ലിംഗും ചേർന്നാണ് സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ, അധ്യാപകർ, സൈക്ലിംഗ് പ്രേമികൾ, നഗര നേതാക്കൾ തുടങ്ങി നിരവധി പേർ യുവജന നേത്യത്വത്തെ ആഘോഷിക്കാൻ ഒത്തുകൂടി.

What's Your Reaction?

like

dislike

love

funny

angry

sad

wow