കുവൈത്തില്‍ വിഷമദ്യദുരന്തം; മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ മരിച്ചു
മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പെട്ടതായും സൂചനയുണ്ട്

കുവൈത്ത് സിറ്റി: വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ കുവൈത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അഹമ്മദി ഗവര്‍ണറേറ്റില്‍ നിർമാണ തൊഴിലാളികൾക്കിടയിലാണ് മദ്യദുരന്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവർക്കാണ് ദുരന്തമുണ്ടായത്. മരണസംഖ്യ എത്രയെന്നത് സംബന്ധിച്ചു ഔദ്യോഗിക വിവരമില്ല. മരിച്ചവരിൽ ഇന്ത്യക്കാരുണ്ട്. മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പെട്ടതായും സൂചനയുണ്ട്.
ഒട്ടേറെപ്പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ഇവരിൽ മലയാളികളുണ്ടെന്നാണ് വിവരം. പലർക്കും കാഴ്ച നഷ്ടപ്പെട്ടതായാണ് ആശുപത്രിവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. ചിലരുടെ നില അതീവ ഗുരുതരമാണ്. ഫർവാനി, ആദാൻ ആശുപത്രികളിലാണു ചികിത്സയിൽ കഴിയുന്നവരുള്ളത്. സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. അനധികൃത വാറ്റുകാരാണ് ഇവിടെ മദ്യം എത്തിക്കുന്നത്.
What's Your Reaction?






