ശരീരത്തിലെ അധിക സോഡിയം ഇല്ലാതാക്കാന്‍ ആവശ്യത്തിന് പൊട്ടാസ്യം കഴിക്കൂ...

അമിതമായ സോഡിയം ഉപഭോഗം വയറ്റിലെ കാന്‍സര്‍, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ സങ്കീര്‍ണതകള്‍ക്കും കാരണമാകും

Aug 13, 2025 - 22:16
Aug 13, 2025 - 22:16
 0
ശരീരത്തിലെ അധിക സോഡിയം ഇല്ലാതാക്കാന്‍ ആവശ്യത്തിന് പൊട്ടാസ്യം കഴിക്കൂ...

രീരത്തിലെ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിന് പൊട്ടാസ്യത്തിന്‍റെ അളവ് നിര്‍ണായകമാണ്. ആവശ്യത്തിന് പൊട്ടാസ്യം കഴിക്കുന്നത് ശരീരത്തില്‍ നിന്ന് അധിക സോഡിയം ഇല്ലാതാക്കാന്‍ സഹായിക്കും. ഉയര്‍ന്ന സോഡിയത്തിന്‍റെ അളവ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കും. ഇത് വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍, പക്ഷാഘാതം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 

അമിതമായ സോഡിയം ഉപഭോഗം വയറ്റിലെ കാന്‍സര്‍, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ സങ്കീര്‍ണതകള്‍ക്കും കാരണമാകും. കൂടാതെ, ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ ശരിയായ അളവു രക്തസമ്മര്‍ദം കുറയ്ക്കുന്നതിലൂടെ വൈജ്ഞാനിക കഴിവുകള്‍ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല, മൂത്രത്തിലൂടെയുള്ള കാത്സ്യം നഷ്ടം കുറയ്ക്കുന്നതിലൂടെയും ശരീരത്തിലെ കാത്സ്യം ആഗിരണം വര്‍ധിപ്പിക്കുന്നതിലൂടെയും പൊട്ടാസ്യം അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പേശിവലിവ് തടയുന്നതിനും പേശികളുടെ പരിക്കു കുറയ്ക്കുന്നതിലും പൊട്ടാസ്യം നിര്‍ണായകമാണ്. 

മറ്റൊരു പഠനത്തില്‍, പൊട്ടാസ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുന്നത് പക്ഷാഘാതം വരാനുള്ള സാധ്യത 24 ശതമാനമായി കുറയ്ക്കുന്നതായി കണ്ടെത്തി. പ്രതിദിനം പരമാവധി 500 മില്ലിഗ്രാം പൊട്ടാസ്യം ദൈനംദിന ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. വാഴപ്പഴം, ബദാം, കശുവണ്ടി, മത്തങ്ങ, സൂര്യകാന്തി വിത്തുകള്‍, പാല്‍, കിഡ്‌നി ബീന്‍സ്, ബ്ലാക്ക് ബീന്‍സ് തുടങ്ങിയ ഇനങ്ങള്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഉരുളക്കിഴങ്ങ്, ചീര, സാല്‍മണ്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ എന്നിവയിലും പൊട്ടാസ്യം ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow