ഗാസ സിറ്റിയിൽ കനത്ത ബോംബാക്രമണം: 123 മരണം; മൂന്ന് കുട്ടികളടക്കം എട്ട് പേർ കൂടി വിശന്നുമരിച്ചു

ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ വെടിവയ്പുകളിൽ 12 പേർ കൊല്ലപ്പെട്ടു

Aug 14, 2025 - 14:46
Aug 14, 2025 - 14:46
 0
ഗാസ സിറ്റിയിൽ കനത്ത ബോംബാക്രമണം: 123 മരണം; മൂന്ന് കുട്ടികളടക്കം എട്ട് പേർ കൂടി വിശന്നുമരിച്ചു

ജറുസലം: ഗാസ സിറ്റിയില്‍ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണങ്ങളിൽ 123 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞരാത്രി ഗാസ സിറ്റിയുടെ കിഴക്കൻ മേഖലയിലാണ് ശക്തമായ ടാങ്ക് ആക്രമണവും ബോംബിങ്ങും നടത്തിയത്. ഇവിടെ ഒട്ടേറെ വീടുകൾ തകർന്നടിഞ്ഞു.

ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ വെടിവയ്പുകളിൽ 12 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഉപരോധം മൂലം പടർന്ന പട്ടിണിയിൽ മൂലം കുട്ടികളടക്കം എട്ട് പേരും മരിച്ചു. ഇതോടെ, പട്ടിണി മരണം 235 ആയി. അതിനിടെ, ഗാസയിൽ സഹായവുമായി 320 ട്രക്കുകൾ ഇന്നലെ എത്തി.

യു.എൻ. ഏജൻസികളാണ് ഇതു വിതരണം ചെയ്യുക.വിവിധ ജയിലുകളിൽ പലസ്തീൻകാർക്കെതിരെ ഇസ്രയേൽ സേന ലൈംഗിക അതിക്രമം നടത്തിയതിനു വിശ്വസനീയമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് യു.എൻ. മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ആരോപണം ഇസ്രയേലിന്റെ യു.എൻ. പ്രതിനിധി നിഷേധിച്ചു. അധിനിവേശ വെസ്റ്റ്ബാങ്കിലും പലസ്തീൻ പെൺകുട്ടികൾക്കും ചെറുപ്പക്കാർക്കുമെതിരെ ലൈംഗിക അതിക്രമങ്ങൾ നടന്നതായി കഴിഞ്ഞ മാർച്ചിൽ യു.എൻ. അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow