വാഷിംങ്ടൺ: ചൈനക്ക് തീരുവയിൽ ആനുകൂല്യം നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 90 ദിവസത്തേക്കാണ് ആനുകൂല്യം നൽകിയിരിക്കുന്നത്. ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചു.
ചൈനക്കെതിരെ ഇന്ന് മുതൽ 145 ശതമാനം തീരുവ പ്രാബല്യത്തിൽ വരാനിരിക്കെയാണ് പുതിയ നീക്കം. ഇനി നവംബർ മുതലാകും ചൈനയ്ക്ക് പുതിയ തീരുവ ഏർപ്പെടുത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. ചൈനക്ക് മേൽ ഇനി 30 ശതമാനം തീരുവയാണ് ചുമത്തിയിട്ടുള്ളത്.
വ്യാപാര രംഗത്തെ സംഘർഷം കുറയ്ക്കാൻ ഈ തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷ. അമേരിക്കൻ ഉല്പന്നങ്ങൾക്ക് ചൈന 10 ശതമാനം തീരുവ ചുമത്താനുമാണ് തീരുമാനം. ചർച്ചകൾ നല്ല നിലയിലാണെന്നും, ചൈനയുമായി സമഗ്രമായ ഒരു വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.