വാഷിങ്ടണ്‍: കാനഡയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തിയതായി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്തരിച്ച യു എസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ഉൾപ്പെട്ട കാനഡയുടെ തീരുവാ വിരുദ്ധ പരസ്യത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് തീരുമാനം.
യുഎസ് മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ തീരുവയെ എതിര്‍ത്തും സ്വതന്ത്രവ്യാപാരത്തെ അനുകൂലിച്ചും സംസാരിക്കുന്നതാണ് പരസ്യത്തിലുണ്ടായിരുന്നത്. കാനഡയുടെ വ്യാജ പരസ്യ ക്യാമ്പയിൻ കാരണം താൻ കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും അവസാനിപ്പിച്ചതായി ട്രംപ് രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാനഡയ്‌ക്കെതിരെ 10 ശതമാനം തീരുവ ഉയര്‍ത്തുന്നതായി അറിയിച്ചത്. ''പരസ്യം ഉടനടി നീക്കേണ്ടതായിരുന്നു. എന്നാൽ അത് ഒരു തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ട് കഴിഞ്ഞ രാത്രി വേൾഡ് സീരീസിനിടെ പ്രദർശിപ്പിക്കാൻ അനുവദിച്ചു. ഇത് ശത്രുതാപരമായ നടപടിയാണ്. ഇപ്പോൾ നൽകുന്നതിലും പുറമെ കാനഡയ്‌ക്കുള്ള തീരുവ 10% കൂടി വർദ്ധിപ്പിക്കുകയാണ്.'' എന്നാണ് ട്രംപ് ട്രൂത്തിൽ കുറിച്ചത്.