കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

കെപിസിസിയുടെ മുൻ പ്രസിഡൻറും മുൻ രാജ്യസഭാംഗവും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു

Jun 6, 2025 - 12:17
Jun 6, 2025 - 12:17
 0  13
കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിതീകരിച്ചത്. 
 
കെപിസിസിയുടെ മുൻ പ്രസിഡൻറും മുൻ രാജ്യസഭാംഗവും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു തെന്നല ജി. ബാലകൃഷ്ണപിള്ള. കോൺഗ്രസിൻ്റെ പുലിക്കുളം വാർഡ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡൻറായും പ്രവർത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 
 
1962 മുതൽ കെപിസിസി അംഗമാണ്. 1977-ലും 1982-ലും അടൂരിൽ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1972-1977 കൊല്ലം ഡിസിസി പ്രസിഡന്റ്, 1977-1980, 1982-1987 നിയമസഭാംഗം,1981-1992 കെ.പി.സി.സി.ജനറൽ സെക്രട്ടറി, 1991-1992, 1992-1998, 2003-2009 രാജ്യസഭാംഗം 1998-2001, 2004-2005 കെ.പി.സി.സി പ്രസിഡൻറ് എന്നീ പദവിയും വഹിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow