കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ ഒന്നാംപ്രതി റമീസിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. ഇതിനിടെ പ്രതി റമീസിന്‍റെ മാതാപിതാക്കളെ കേസിൽ പ്രതി ചേർത്തു. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യാനാണു പോലീസ് നീക്കം. എന്നാൽ ഇരുവരെയും കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.
ഇരുവരും ഒളിവിലാണെന്നാണ് പുറത്തുവരുന്ന വിവരം. റമീസ് അറസ്റ്റിലായതിനു പിന്നാലെ ഇവർ വീടു പൂട്ടി ഒളിവില്‍പ്പോകുകയായിരുന്നു. ഇവർ പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ സുഹൃത്ത് സഹദിനേയും പ്രതിചേർത്തിട്ടുണ്ട്.