റിപ്പബ്ലിക് ദിന പരേഡിനിടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തളർന്നുവീണു

പരേഡ് നിരീക്ഷിച്ച് ഗവർണറുടെ അരികിൽ കമ്മീഷണർ നിൽക്കുമ്പോഴായിരുന്നു സംഭവം.

Jan 26, 2025 - 18:36
 0  9
റിപ്പബ്ലിക് ദിന പരേഡിനിടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തളർന്നുവീണു

തിരുവനന്തപുരം: ഞായറാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പ്രസംഗിക്കുന്നതിനിടെ സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് ബോധരഹിതനായി. 

തുടർന്ന് കമ്മീഷണറെ സഹപ്രവർത്തകർ പരിചരിച്ചു വേദിക്ക് സമീപം നിർത്തിയിരുന്ന ആംബുലൻസിലേക്ക് മാറ്റി. 

പരേഡ് നിരീക്ഷിച്ച് ഗവർണറുടെ അരികിൽ കമ്മീഷണർ നിൽക്കുമ്പോഴായിരുന്നു സംഭവം. വിവിധ സായുധ സേനാ വിഭാഗങ്ങളിൽ നിന്ന് സല്യൂട്ട് സ്വീകരിച്ച് ഗവർണർ പ്രസംഗം തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. 

അതേസമയം മെഡിക്കൽ സംഘം ആംബുലൻസിനുള്ളിൽ കമ്മീഷണർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. കൂടുതൽ സങ്കീർണതകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അൽപ സമയത്തിന് ശേഷം കമ്മീഷണർ സ്റ്റേജിലേക്ക് മടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow