തിരുവനന്തപുരത്ത് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍

എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്

Jan 9, 2026 - 21:12
Jan 9, 2026 - 21:12
 0
തിരുവനന്തപുരത്ത് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: എക്സൈസ് നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തിരുവനന്തപുരം ജില്ലയിലെ ആനയറ ഭാഗത്ത് നിന്ന് 12 ഗ്രാം എം.ഡി.എം.എയും 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ആനയറ സ്വദേശി ആകാശ് കൃഷ്ണനെയാണ് പിടികൂടിയത്. പോലീസിനെ ബോംബെറിഞ്ഞ കേസിലുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. 

രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥനെ മുഖത്തും കയ്യിലും മാരകമായി കടിച്ചു പരിക്കേൽപ്പിച്ചു. പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റുള്ളവർക്കായി വ്യാപക പരിശോധന നടത്തി വരികയാണെന്നു സർക്കിൾ ഇൻസ്‌പെക്ടർ ടി.ആര്‍ മുകേഷ് കുമാർ പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow