ഹിമാചലിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

അപകടം നടക്കുമ്പോൾ ബസ്സിൽ ഏകദേശം 35 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവ

Jan 9, 2026 - 20:24
Jan 9, 2026 - 20:24
 0
ഹിമാചലിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

ന്യൂഡല്‍ഹി: ഹിമാചൽ പ്രദേശിലെ ഹരിപ്പൂർധറിൽ യാത്രാബസ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. അപകടത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റു. ഹിമാചലിലെ കുപ്വിയിൽ നിന്നും ഷിംലയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

അപകടം നടക്കുമ്പോൾ ബസ്സിൽ ഏകദേശം 35 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും 100 മുതൽ 200 അടി വരെ താഴ്ചയിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

പ്രദേശവാസികളും പോലീസും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ദുർഘടമായ പാതയിലൂടെയുള്ള യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow