കുരുക്കായത് പോറ്റിയുമായുള്ള അ‌ടുപ്പവും മൊഴികളും; ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ

ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ

Jan 9, 2026 - 18:59
Jan 9, 2026 - 19:00
 0
കുരുക്കായത് പോറ്റിയുമായുള്ള അ‌ടുപ്പവും മൊഴികളും; ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. ഇന്നു പുലർച്ചെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. മറ്റ് പ്രതികളും തന്ത്രിക്ക് പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് മൊഴി നൽകിയിരുന്നു.

ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ചോദ്യം ചെയ്യലിന് ശേഷം ഈഞ്ചക്കലിലെ എസ്ഐടി ഓഫീസിലെത്തിച്ചാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സൂചനയെത്തുടർന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ED) കേസ് രജിസ്റ്റർ ചെയ്തു. കൊച്ചി യൂണിറ്റാണ് ഇസിഐആർ (ECIR) ഫയൽ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് (PMLA) ഇ.ഡിയുടെ നടപടി. സ്വർണ്ണക്കൊള്ള കേസിൽ ഉന്നതർക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾക്കിടെ തന്ത്രിയുടെ അറസ്റ്റ് വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow