തിരുവനന്തപുരത്ത് ക്ലാസ് മുറിയിൽ വച്ച് വിദ്യാർത്ഥിക്ക് ക്രൂര മർദനം
എബിവിപിയുടെ രക്തദാനക്യാമ്പിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ചാണ് മർദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ലാസ് മുറിയിൽ വച്ച് വിദ്യാർത്ഥിക്ക് ക്രൂര മർദനം. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ ബിഎ രണ്ടാം വർഷ വിദ്യാർത്ഥി അദ്വൈദിനാണ് മർദനമേറ്റത്. എബിവിപിയുടെ രക്തദാനക്യാമ്പിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ചാണ് വിദ്യാർഥിക്ക് മർദനം ഏറ്റത്.
കോളേജിലെ മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മറ്റ് വിദ്യർത്ഥികളുടെ മുന്നിൽ വച്ചാണ് അതിക്രമം കാണിച്ചത്. രണ്ടുദിവസം മുൻപാണ് സംഭവം നടന്നത്. കോളേജിൽ എബിവിപിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കോളേജിലേക്ക് വന്ന അദ്വൈദിനെ രണ്ടു വിദ്യാർഥികൾ അടുത്തേക്ക് വിളിക്കുകയും ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്യാൻ പറയുകയും ചെയ്തു.
എന്നാൽ താൻ രക്തം ദാനം ചെയ്തിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളുവെന്നും അതിനാൽ കൊടുക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഇതേത്തുടർന്നാണ് മർദനം. തലക്കും അടിവയറിലും ഗുരുതര പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്.
What's Your Reaction?






