ഇന്ന് പുതുതായി ജോലിയില്‍ പ്രവേശിച്ച യുവാവിന് ദാരുണാന്ത്യം; അപകടം മണ്ണുമാന്തിയന്ത്രം മറിഞ്ഞ്

ഇന്ന് പുതിയതായി ജോലിയിൽ പ്രവേശിച്ചയാളാണ് അപകടത്തിൽപ്പെട്ടത്.

Apr 20, 2025 - 19:06
Apr 20, 2025 - 19:06
 0  20
ഇന്ന് പുതുതായി ജോലിയില്‍ പ്രവേശിച്ച യുവാവിന് ദാരുണാന്ത്യം; അപകടം മണ്ണുമാന്തിയന്ത്രം മറിഞ്ഞ്

പന്തളം: മണ്ണുമാന്തിയന്ത്രം മറിഞ്ഞ് ഇതരസംസ്ഥാനത്തൊഴിലാളിയായ യുവാവ് മരിച്ചു. കുളനട കടലിക്കുന്ന് വട്ടയം ഭാഗത്താണ് സംഭവം. ദേശീയപാത നിർമാണത്തിന് ആവശ്യമായ മണ്ണെടുപ്പ് നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് ആയിരുന്നു അപകടം. ഇന്ന് പുതിയതായി ജോലിയിൽ പ്രവേശിച്ചയാളാണ് അപകടത്തിൽപ്പെട്ടത്.

മണ്ണുമാന്തിയന്ത്രം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഇതിനിടയിൽ അകപ്പെട്ട തൊഴിലാളിക്ക് സംഭവസ്ഥലത്തുവച്ചു തന്നെ ജീവൻ നഷ്ടമായി. ചെങ്ങന്നൂർ, അടൂർ നിലയങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇലവുംതിട്ട പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കരാർ കമ്പനി ഉദ്യോഗസ്ഥർ എത്തിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow