വിവാഹത്തിനൊരുങ്ങുന്നവര്‍ക്ക് സുവര്‍ണാവസരം; സ്വര്‍ണവിലയില്‍ കനത്ത ഇടിവ്
മൂന്ന് ദിവസത്തിനിടെ പവന് 1,400 രൂപയും ഗ്രാമിന് 175 രൂപയും കുറഞ്ഞു

കേരളത്തിൽ സ്വർണവിലയില്‍ കനത്ത ഇടിവ്. ഓഗസ്റ്റ് എട്ടിന് ചരിത്രത്തിലെ ഏറ്റവും ഉയരം കുറിച്ച സ്വർണം കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത ഇടിവ് നേരിടുന്നു. ഇന്ന് (ഓഗസ്റ്റ് 12) സ്വര്‍ണം ഗ്രാമിന് 80 രൂപ കുറഞ്ഞ് വില 9,295 രൂപയിലെത്തി. പവൻ 640 രൂപ താഴ്ന്നിറങ്ങി 74,360 രൂപയിലുമെത്തി.
മൂന്ന് ദിവസത്തിനിടെ പവന് 1,400 രൂപയും ഗ്രാമിന് 175 രൂപയും കുറഞ്ഞു. ഓഗസ്റ്റ് എട്ടിന് രേഖപ്പെടുത്തിയ ഗ്രാമിന്, 9,470 രൂപയും പവന് 75,760 രൂപയുമാണ് റെക്കോർഡ് നിരക്ക്. ചിങ്ങവും ഓണവും വിവാഹ സീസണും അടുത്തിരിക്കേയുള്ള ഈ വിലയിറക്കം ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ഏറ്റവും മികച്ച സമയമാണിതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ അമേരിക്കയുടെ കഴിഞ്ഞമാസത്തെ (ജൂലൈ) റീട്ടെയ്ൽ പണപ്പെരുപ്പക്കണക്ക് ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ പുറത്തുവരും. ഈ കണക്ക് സ്വർണത്തിന് ഏറെ നിർണായകമായിരിക്കും.
What's Your Reaction?






