വ്യാജവോട്ട് ആരോപണം; സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ അന്വേഷണം

പരാതിയുടെ അടിസ്ഥാനത്തിൽ, തൃശൂർ എ.സി.പി.ക്ക് അന്വേഷണ ചുമതല നൽകി

Aug 12, 2025 - 14:44
Aug 12, 2025 - 14:45
 0
വ്യാജവോട്ട് ആരോപണം; സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ അന്വേഷണം

തൃശൂർ: കേന്ദ്രമന്ത്രിയും എം.പി.യുമായ സുരേഷ് ഗോപിക്കെതിരായ കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ അന്വേഷണം നടത്താൻ തീരുമാനം. കോൺഗ്രസ് നേതാക്കളുടെ പരാതി ഫയലിൽ സ്വീകരിച്ചതായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറ‍ഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ, തൃശൂർ എ.സി.പി.ക്ക് അന്വേഷണ ചുമതല നൽകി. വിഷയത്തിൽ നിയമപദേശം അടക്കം തേടുമെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. സുരേഷ് ഗോപിക്കെതിരെ കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ ആണ് പരാതി നൽകിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപൻ പോലീസിൽ പരാതി നൽകിയത്. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തതെന്ന് പരാതിയിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow