ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഡ്രൈവ്

പി.എം.ജി ജംഗ്ഷനിലെ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിലാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്

Jul 7, 2025 - 20:13
Jul 7, 2025 - 20:14
 0
ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഡ്രൈവ്

തിരുവനന്തപുരം: എംപ്ലോയ്മെന്റ് വകുപ്പിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ജില്ലയിലെ അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്കായി രജിസ്ട്രേഷന്‍ ഡ്രൈവ് നടത്തുന്നു. എയ്ഡഡ് സ്കൂകൂളുകളിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള അധ്യാപക തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതുമായി ബന്ധപ്പെട്ടാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. 

ജൂലൈ 8ന് രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിലാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. യോഗ്യരായ ഭിന്നശേഷി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ആധാർ കാർഡ്, ഭിന്നശേഷി സർട്ടിഫിക്കേറ്റ് (UDID Card), SSLC മുതലുള്ള യോഗ്യത സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളുടെ അസ്സല്‍ സഹിതം പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow