മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം
അപേക്ഷകള്‍ ഓഗസ്റ്റ് 30ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ എത്തണം

വയനാട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സും പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് വയനാട് ജില്ലയിലെ ആദിവാസി വീടുകളില്‍ നേരിട്ടെത്തി രോഗനിര്‍ണയവും ചികിത്സയും നടത്തുന്ന 'ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോജക്ടി'ലേക്ക് ഒരു വര്‍ഷത്തേക്ക് മെഡിക്കല്‍ ഓഫീസറെയും സൈക്യാട്രിക് സോഷ്യz വര്‍ക്കറെയും നിയമിക്കും.
യോഗ്യത: മെഡിക്കല്‍ ഓഫീസര്‍ - എം.ബി.ബി.എസും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും. സൈക്യാട്രിക് മേഖലയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ - സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എംഫില്‍.
സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ഓഗസ്റ്റ് 30ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പിഒ -673008 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ എത്തണം. വിവരങ്ങള്‍ക്ക്: www.imhans.ac.in. ഫോണ്‍: 0495 2359352.
What's Your Reaction?






