'ലോകത്തിലെ ഏറ്റവും സഹാനുഭൂതിയുള്ള ന്യായാധിപൻ'; ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു
ലോകത്തിലെ തന്നെ ഏറ്റവും സൗമ്യനായ ജഡ്‌ജ് എന്നാണ് ഫ്രാങ്ക് കാപ്രിയോയെ അറിയപ്പെട്ടിരുന്നത്

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപൻ എന്ന വിശേഷണം നേടിയ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസായിരുന്നു. പാൻക്രിയാറ്റിക്ക് കാൻസറിന് ചികിത്സയിലായിരുന്നു അദ്ദേഹം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ് പ്രൊവിഡൻസിലെ മുൻ ജഡ്ജിയാണ്. 'കോട്ട് ഇൻ പ്രൊവിഡൻസ്' എന്ന ഇന്റർനാഷണൽ ഷോയിലൂടെ ലോകശ്രദ്ധ നേടിയ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. ലോകത്തിലെ തന്നെ ഏറ്റവും സൗമ്യനായ ജഡ്‌ജ് എന്നാണ് അറിയപ്പെട്ടിരുന്നത്.
മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുന്‍പ് തന്‍റെ തിരിച്ചുവരവിന് വേണ്ടി പ്രാർഥിക്കണമെന്ന് ഫോളോവേഴ്‌സിനോട് പറയുന്ന വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. 'കഴിഞ്ഞവർഷവും ഞാൻ നിങ്ങളോട് എനിക്ക് വേണ്ടി പ്രാർഥിക്കണമെന്ന് പറഞ്ഞിരുന്നു. നിങ്ങളത് ചെയ്തു. അതാണ് വളരെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യം താണ്ടി വന്നതെന്നായിരുന്നു വീഡിയോയിൽ അദ്ദേഹം പറഞ്ഞത്. പക്ഷേ വീണ്ടും തിരിച്ചടി നേരിട്ടു. തിരികെ ആശുപത്രിയിലെത്തി, വീണ്ടു ഞാൻ നിങ്ങളുടെ മുന്നിലെത്തിയിരിക്കുകയാണ്. പ്രാർഥനയിൽ എന്നെയും ഓർക്കണേ എന്നും' അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
3.2 മില്യൺ ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റഗ്രാം പേജിൽ അദ്ദേഹം നിരന്തരം അപ്പ്‌ഡേറ്റുകൾ പങ്കുവയ്ക്കുമായിരുന്നു. എമ്മി നോമിനേഷൻ ലഭിച്ച് കോട്ട് ഇൻ പ്രോവിൻസ് എന്ന ഷോ അദ്ദേഹം അവതരിപ്പിച്ചിരുന്നു. ദയയും മനുഷ്യത്വം ഉണ്ടായിരുന്ന ആളുകളുടെ നന്മ ആഗ്രഹിച്ചിരുന്ന ജഡ്ജ് കാപ്രിയോ ലക്ഷകണക്കിന് പേരുടെ മനസിൽ അദ്ദേഹത്തിന്റെ കോടതി മുറിയിലെയും അതിനപ്പുറവുമുള്ള സേവനത്തിലൂടെ ഇടം നേടിയിരുന്നു.
What's Your Reaction?






