അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് ഫെഡറൽ റിസർവ്

ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്

Sep 18, 2025 - 18:04
Sep 18, 2025 - 18:04
 0
അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് ഫെഡറൽ റിസർവ്
ന്യൂയോർക്ക്: അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. കാല്‍ ശതമാനമാണ് അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്തിയിരിക്കുന്നത്. പുതിയ നിരക്ക് നാലിനും നാലേ കാൽ ശതമാനത്തിനും ഇടയിലായിരിക്കും വരിക. 
 
ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ വർഷത്തെ ആദ്യ ഇളവാണ് ഇത്. ഈ വര്‍ഷം ഇനി രണ്ട് തവണ പലിശ കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിൽ മേഖല ഊർജ്ജിതപ്പെടുത്താനാണ് തീരുമാനമെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ പ്രതികരിച്ചത്. 
 
പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശയും കുറയാൻ സഹായിക്കുന്നതാണ് തീരുമാനം. 

What's Your Reaction?

like

dislike

love

funny

angry

sad

wow